IT Quiz Malayalam - Summary
താങ്കളുടെ ഐടി (Information Technology) അറിവുകള്‍ എത്രത്തോളം വിശാലമാണെന്ന് പരിശോധിക്കാനുള്ള മികച്ച അവസരം ഇതാ! **ഐടി ക്വിസ്** മലയാളത്തില്‍! ടെക്‌നോളജി, കമ്പ്യൂട്ടര്‍ സയന്‍സ്, ഇന്റര്‍നെറ്റ്, സോഫ്റ്റ്‌വെയര്‍, ഹാര്‍ഡ്‌വെയര്‍ തുടങ്ങിയ വിവിധ മേഖലകളിലെ ചോദ്യങ്ങള്‍ക്ക് ഉത്തരം കണ്ടെത്തി നിങ്ങളുടെ കഴിവുകള്‍ തെളിയിക്കൂ.
ഐടി ക്വിസ് ചോദ്യങ്ങള്‍
- ജാവ എന്ന കമ്പ്യൂട്ടര്‍ ഭാഷ കണ്ടുപിടിച്ചതാര്…?
ജയിംസ് ഗോസ്ലിഗ്
- പോര്‍ട്ടബിള്‍ കമ്പ്യൂട്ടര്‍ ആദ്യമായി നിര്‍മിച്ചതാര്…?
ആഡം ഓസ്ബോണ്‍
- മൈക്രോസോഫ്റ്റ് സ്ഥാപിതമായ വര്‍ഷം…?
1975
- സെയ്മൂര്‍ പാപ്പര്‍ട്ട് കുട്ടികള്‍ക്കായി വികസിപ്പിച്ച കമ്പ്യൂട്ടര്‍ ഭാഷ?
LOGO
- ബില്യണ്‍ ബീറ്റ്സ് എന്ന പ്രശസ്തമായ വെബ് പത്രം ആരുടേതാണ്..?
ഡോ എപിജെ അബ്ദുല്‍ കലാം.
- ഇന്റര്‍നെറ്റിന്റെ പിതാവാര്..?
വിന്റണ്‍ സര്‍ഫ്
- കമ്പ്യൂട്ടര്‍ സയന്‍സിന്റെ പിതാവായി അറിയപ്പെടുന്നതാര്..?
അലന്‍ ട്യൂറിംഗ്
- ജാവയെന്ന കമ്പ്യൂട്ടര്‍ ഭാഷ ആദ്യം ഏത് പേരിലാണ് അറിയപ്പെട്ടിരുന്നത്.?
ഓക്ക്
- ഹോട്ട്മെയില്‍ പ്രസ്ഥാനം നിലവില്‍ വന്ന വര്‍ഷം?
1996 ജൂലൈ 4
- വൈറസ് എന്നതിന്റെ പൂര്‍ണരൂപം എന്ത്?
Vital Information Resource Under Siege
- URLന്റെ പൂര്‍ണ രൂപം എന്ത്?
Uniform Resource Locator
- ഗൂഗിള്‍ രൂപകല്‍പന ചെയ്തത് ആരൊക്കെ ചേര്‍ന്ന്?
ലാറിപേജ്, സെര്‍ജി ബ്രിന്‍
- ഇന്ത്യയില്‍ ആദ്യമായി കമ്പ്യൂട്ടര്‍ ഉപയോഗിച്ച വര്‍ഷം…?
1956
- ഇന്ത്യയിലെ ആദ്യ ഓണ്‍ലൈന്‍ ബാങ്കിങ് സ്ഥാപനം..?
- ലോക കമ്പ്യൂട്ടര്‍ സാക്ഷരതാദിനം എന്ന്?
ഡിസംബര്‍ രണ്ട്
- ഇന്ത്യയിലെ ആദ്യ ടെക്നോപാര്‍ക്ക് സ്ഥിതിചെയ്യുന്ന സ്ഥലം..?
തിരുവനന്തപുരം
- ഇന്റര്‍നെറ്റുമായി ബന്ധിപ്പിക്കപ്പെട്ട ആദ്യ ഇന്ത്യന്‍ നെറ്റ്‍വര്‍ക്കിന്റെ പേരെന്താണ്?
ERNET
- ആദ്യത്തെ മൈക്രോപ്രോസസ്സര്‍ കണ്ടുപിടിച്ചതാര്…?
ടെഡ്ഹോഫ്
- വീഡിയോ ഗൈമിംഗ് ഇന്‍ഡസ്ട്രിയുടെ പിതാവായി അറിയപ്പെടുന്നതാര്…?
നോലാന്‍ ബുഷ് നെല്‍
- ആദ്യത്തെ പൂര്‍ണ ഡിജിറ്റല്‍ കമ്പ്യൂട്ടര്‍?
ഏനിയാക്
- ഇന്ത്യയിലെ ആദ്യത്തെ ഇ-ന്യൂസ്പേപ്പര്‍?
ന്യൂസ്പേപ്പര്‍ ടുഡേ
- ഹോട്ട്മെയില്‍ പ്രസ്ഥാനം രൂപീകരിച്ച ഇന്ത്യക്കാരന്‍?
സബീര്‍ഭാട്ടിയ
- ആദ്യമായി എടിഎം നിലവില്‍ വന്നത് എവിടെ?
ലണ്ടനില്‍
- നാസ കുട്ടികള്‍ക്കായി രൂപകല്‍പന ചെയ്തിട്ടുള്ള വെബ്സൈറ്റിന്റെ പേരെന്ത്?
Kids Club
25.എന്താണ് ഷെല്‍ഫ് വെയര്‍?
വില്‍പ്പന നടക്കാത്ത സോഫ്റ്റ്‍വെയറുകള്‍