Moon Day Quiz Malayalam PDF
ജൂലൈ 21 ചാന്ദ്ര ദിനം പ്രമാണിച്ചു സ്കൂൾതല ക്വിസ് സംഘടിപ്പിക്കുന്നതിന് ആവശ്യമായ 3 സെറ്റ് ചോദ്യ ശേഖരം പരിചയപ്പെടുത്തുകയാണ് LP, UP, HS വിഭാഗങ്ങൾക്കായി പ്രത്യേകം ചോദ്യങ്ങൾ തയ്യാറാക്കിയിരിക്കുന്നത് വയനാട് നിന്നും ശ്രീ അജിധർ . സാറിന് ഞങ്ങളുടെ നന്ദി
ആഘോഷിക്കുന്നു. [1]അമേരിക്കക്കാരായനീൽ ആംസ്ട്രോങ്ങ്എഡ്വിൻ ആൽഡ്രിൻ,മൈക്കൽ കോളിൻസ്, എന്നീ ബഹിരാകാശ സഞ്ചാരികൾ ചേർന്ന് അപ്പോളോ 11 എന്ന ബഹിരാകാശ വാഹനത്തിൽ 1969ജൂലൈ 20 നാണ് ചന്ദ്രോപരിതലത്തിൽ എത്തിയത്. ജൂലൈ 21 ന് വാഹനത്തിൽ നിന്നും ചന്ദ്രനിലിറങ്ങി നടന്ന ആസ്ട്രോങ്ങ് ആദ്യമായി ചന്ദ്രോപരിതലത്തിൽ കാലുകുത്തിയ മനുഷ്യൻ എന്ന നേട്ടം കരസ്ഥമാക്കി. ചന്ദ്രനിൽ കാലുകുത്തിയ രണ്ടാമത്തെ വ്യക്തി എഡ്വിൻ ആൽഡ്രിനാണ്. മൈക്കൽ കോളിൻസ് അവരുടെ കൊളംബിയ എന്ന വാഹനം നിയന്ത്രിക്കുകയായിരുന്നു.
Moon Day Quiz in Malayalam PDF | Lunar Day Quiz 2023
1. ചാന്ദ്ര ദിനം ആയി ആചരിക്കുന്നത് എന്നാണ്?
ജൂലൈ 21
2. ചന്ദ്രനിലെ ഗർത്തങ്ങളെ ആദ്യമായി നിരീക്ഷിച്ചത് ആരാണ്?
ഗലീലിയോ ഗലീലി
3. ചന്ദ്രന്റെ എത്ര ശതമാനം ഭാഗം ഭൂമിയിൽ നിന്നും ദൃശ്യമാണ് ?
59%
4. ചന്ദ്രനെ കുറിച്ചുള്ള പഠനം?
സെലനോളജി
5. ചന്ദ്രന്റെ ഉപരിതല പഠനം നടത്തുന്ന ശാസ്ത്ര ശാഖ ഏത്?
സെലനോഗ്രഫി
6. സെലനോഗ്രാഫിയുടെ പിതാവ് എന്നറിയപ്പെടുന്നത് ആര്?
ജോഹാൻ ഹെയ്ൻറിച്ച് വോൺ മേഡ്ലർ
7. ഇന്ത്യയുടെ ചാന്ദ്ര ദൗത്യം?
ചാന്ദ്രയാൻ
8. ചന്ദ്രനിൽ ഇറങ്ങിയ ആദ്യ ബഹിരാകാശ പേടകം?
ലൂണ 2
9 ഭാരതത്തിന്റെ ത്രിവർണ്ണപതാകയുമായി ചന്ദ്രോപരിതലത്തിൽ പതിച്ച ചന്ദ്രയാനിലെ പേടകം ഏതാണ്?
MIP (Moon Impact Probe)
10. മൂൺ ഇംപാക്ട് പ്രോബ് ചന്ദ്രനിൽ പതിച്ച സ്ഥലത്തിന്റെ പേര് ?
ഷാക്കിൽട്ടൺ ഗർത്തം
You can download the Moon Day Quiz in Malayalam PDF using the link given below.