ഓസോൺ ദിന ക്വിസ് 2023 Malayalam PDF

ഓസോൺ ദിന ക്വിസ് 2023 in Malayalam PDF download free from the direct link below.

ഓസോൺ ദിന ക്വിസ് 2023 - Summary

Ozone Layer, also known as Ozone Day, is observed annually on September 16th. This day is dedicated to raising awareness about the importance of protecting the Earth’s ozone layer.

Ozone Day was established by the United Nations General Assembly in 1994 to commemorate the signing of the Montreal Protocol on Substances that Deplete the Ozone Layer on September 16, 1987. The Montreal Protocol is an international treaty designed to phase out the production and consumption of ozone-depleting substances.

ഓസോൺ ദിന ക്വിസ് 2023 (Ozone Day Quiz in Malayalam)

സൂര്യാഘാതത്തിനും ക്യാൻസറിനും കാരണമാകുന്ന അൾട്രാവയലറ്റ് രശ്മി ഏത്?

UV-B

സൂര്യപ്രകാശത്തിലെ മാരകമായ ഏത് വികിരണത്തെയാണ് ഓസോൺ കവചം തടഞ്ഞുനിർത്തുന്നത് ?

അൾട്രാവയലറ്റ് വികിരണത്തെ

സൂര്യപ്രകാശത്തിലെ അൾട്രാവയലറ്റ് രശ്മികളെ തരംതിരിച്ചിരിക്കുന്നത് എങ്ങിനെ?

UV- A, UV-B, UV-C

ഓസോൺ പാളിയുടെ നാശത്തിനു കാരണമാകുന്ന മേഘങ്ങൾ ഏത് ?

നേക്രിയാസ് മേഘങ്ങൾ

ഓസോൺ കണ്ടുപിടിക്കുന്നതിന് വിക്ഷേപിച്ച ബഹിരാകാശ പേടകം ഏത്?

നിംബസ് 7

ഓസോൺ പാളിയിൽ ആദ്യമായി

സുഷിരം കണ്ടെത്തിയ വർഷം?

1970

ഓസോൺ പാളിയിൽ ഏറ്റവും വലിയ വിള്ളൻ രേഖപ്പെടുത്തിയ വർഷം?

2006

ഓസോൺ പാളിയിൽ സുഷിരങ്ങൾ ഉണ്ടാക്കുന്ന പ്രധാന രാസവസ്തു?

ക്ലോറോ ഫ്ലൂറോ കാർബൺ

ഓസോൺപാളിയുടെ തകർച്ചക്ക് കാരണമാകുന്ന പദാർത്ഥങ്ങൾ ഏതു പേരിലാണ് അറിയപ്പെടുന്നത്?

ODS (OZONE DEPLETION SUBSTANCE)

സസ്യങ്ങളിലെ ഓസോണിന്റെ ദോഷകരമായ പ്രവർത്തനം ആദ്യമായി റിപ്പോർട്ട് ചെയ്തത് എവിടെ?

ലോസ് ആഞ്ചലസ് (1944)

കാലാവസ്ഥ വ്യതിയാനം കുറയ്ക്കാൻ ഐക്യരാഷ്ട്രസഭ 1997ഡിസംബർ 11-ന് ഉണ്ടാക്കിയ ഉടമ്പടി ഏത്?

ക്യോട്ടോ ഉടമ്പടി

പ്രകാശസംശ്ലേഷണ സമയത്ത് ഓസോൺ പുറത്തുവിടുന്ന സസ്യം ഏത്?

തുളസി

ഓസോൺ വിഘടനത്തിന് കാരണമാകുന്ന സംയുക്തം ഏതാണ്?

CFC (ക്ലോറോ ഫ്ലൂറോ കാർബൺ)

CFC യുടെ പൂർണ്ണരൂപം എന്ത്?

ക്ലോറോ ഫ്ലൂറോ കാർബൺ

ക്ലോറോ ഫ്ലൂറോ കാർബൺ (CFC) കണ്ടുപിടിച്ചത് ആരാണ്?

തോമസ് മിഡ്ഗ്ലെ

സി എഫ് സി (ക്ലോറോ ഫ്ലൂറോ കാർബൺ) യുടെ വ്യാവസായിക നാമം എന്താണ്?

ഫ്രിയോൺ

ക്ലോറോ ഫ്ലൂറോ കാർബണിൽ (CFC) അടങ്ങിയിരിക്കുന്ന ഏത് മൂലകമാണ് ഓസോൺ പാളിയെ ദോഷകരമായി ബാധിക്കുന്നത്?

ക്ലോറിൻ

ഓസോൺ പാളിക്ക് വിള്ളൽ വരുത്തുന്ന ക്ലോറോ ഫ്ലൂറോ കാർബൺ പുറത്തുവിടുന്ന പദാർത്ഥങ്ങൾക്ക്‌ കാർബൺ ടാക്സ് ആദ്യമായി ഏര്പ്പെടുത്തിയ രാജ്യം?

ന്യൂസിലാൻഡ്

ഓസോണിന്റെ രാസനാമം എന്താണ്?

O3

അന്തരീക്ഷത്തിൽ ഓസോൺ ഉൽപാദിപ്പിക്കുന്ന പ്രകൃതി പ്രതിഭാസം ഏതാണ്?

മിന്നൽ

മനുഷ്യനിലെ ഓസോണിന്റെ ദോഷകരമായ പ്രവർത്തനം ആദ്യമായി റിപ്പോർട്ട് ചെയ്തത് എവിടെ?

ലോസ് ആഞ്ചലസ് (1950)

‘ഭൂമിയുടെ കുട’ എന്നറിയപ്പെടുന്നത് എന്താണ്?

ഓസോൺ പാളി

ഏറ്റവും പുതുതായി ഓസോൺ പാളിയിലെ സുഷിരം അടഞ്ഞതിന് കാരണമായി ശാസ്ത്രജ്ഞർ കണ്ടെത്തിയ പ്രതിഭാസം എന്ത്?

പോളാർ വെർടെക്സ്

യൂറോപ്യൻ യൂണിയന്റെ അന്തരീക്ഷ നിരീക്ഷണ സംവിധാനം ഏത്?

CAMS (Copernicus Atmosphere Monitoring Service)

വിയന്ന കൺവെൻഷൻ നടന്നവർഷം?

1985

സൂര്യനിൽ നിന്നുള്ള അൾട്രാവയലറ്റ് രശ്മികളെ ഭൂമിയിൽ എത്താതെ തടയുന്ന രക്ഷാകവചം ഏതാണ്?

ഓസോൺ പാളി

ഓസോൺ ദിന ക്വിസ് 2023 Malayalam PDF Download