Mathavinte Vanakkamasam Prayers Malayalam PDF

❴SHARE THIS PDF❵ FacebookX (Twitter)Whatsapp
REPORT THIS PDF ⚐

Mathavinte Vanakkamasam Prayers Malayalam

ആറാം മാസം ഗബ്രിയേൽ ദൂതൻ ഗലീലിയിൽ നസറത്ത് എന്ന പട്ടണത്തിൽ, ദാവീദിന്റെ വംശത്തില്‍പ്പെട്ട ജോസഫ് എന്നുപേരായ പുരുഷനുമായി വിവാഹനിശ്ചയം ചെയ്തിരുന്ന കന്യകയുടെ അടുത്തേക്ക്, ദൈവത്താല്‍ അയയ്ക്കപ്പെട്ടു. അവളുടെ പേര് മറിയം എന്നായിരുന്നു. ദൂതന്‍ അവളുടെ അടുത്തുവന്നു പറഞ്ഞു. ദൈവകൃപ നിറഞ്ഞവളേ! സ്വസ്തി, കര്‍ത്താവ് നിന്നോടുകൂടെ” (ലൂക്കാ 1:26-28).

ആദിമാതാപിതാക്കന്‍മാര്‍ ചെയ്ത പാപം മൂലം മാനവരാശിക്കു ലഭിച്ചിരുന്ന ദൈവിക ജീവന്‍ നഷ്ട്ടപ്പെട്ടു. എങ്കിലും മാനവ വംശത്തെ രക്ഷിക്കുവാന്‍ പിതാവായ ദൈവം സ്വപുത്രനെ ലോകത്തിലേക്കയച്ചു. ദൈവത്തിന്‍റെ കാരുണ്യം മനുഷ്യരില്‍ പ്രകാശിപ്പിക്കുവാന്‍ അവിടുന്ന് മനുഷ്യരൂപം സ്വീകരിക്കുകയാണ് ചെയ്തത്. അങ്ങനെ പരിപൂര്‍ണ മനുഷ്യത്വം സ്വീകരിക്കുവാന്‍ തയ്യാറായ ദൈവം സകല മനുഷ്യരിലും ശ്രേഷ്ഠയും പുണ്യങ്ങളാല്‍ അലംകൃതയുമായ പരിശുദ്ധ കന്യകയെ തിരഞ്ഞെടുത്തുയെന്നത് ഏറ്റവും സമുചിതമായ കാര്യമാണ്. ദൈവമാതൃത്വം സ്വീകരിച്ചുകൊണ്ട് മറിയത്തിന് ഈ മഹനീയ കര്‍മ്മത്തില്‍ പങ്കാളിയാകാന്‍ സാധിച്ചു.

Mathavinte Vanakkamasam Prayers in Malayalam

അന്നു ജീവിച്ചിരുന്ന സകല യഹൂദ സ്ത്രീകളിലും വച്ച് ശ്രേഷ്ഠയായ ഒരു സ്ത്രീയെ ദൈവമാതൃ സ്ഥാനത്തിനായി തിരഞ്ഞെടുക്കുകയല്ല ദൈവം ചെയ്തത്. നിത്യകാലം മുതല്‍ മറിയത്തെ ദൈവം സ്വമാതാവായി തിരഞ്ഞെടുക്കുവാന്‍ നിശ്ചയിച്ചിക്കുകയായിരിന്നു. പ്രപഞ്ചോല്‍പത്തിയുടെ ആരംഭത്തില്‍ തന്‍റെ വഴികളുടെ ആരംഭത്തില്‍ യാതൊന്നും സൃഷ്ടിക്കുന്നതിനു മുന്‍പ് തന്നെ ആദിയില്‍ മറിയത്തെ സ്വായത്തമാക്കിയിരുന്നു.

വചനം പറയുന്നു, “സമുദ്രങ്ങള്‍ക്കും ജലസമൃദ്ധമായഅരുവികള്‍ക്കും മുന്‍പുതന്നെഎനിക്കു ജന്‍മം കിട്ടി. പര്‍വതങ്ങള്‍ക്കും കുന്നുകള്‍ക്കുംരൂപം കിട്ടുന്നതിനു മുന്‍പ് ഞാനുണ്ടായി. ഭൂമിയോ അതിലെ വയലുകളോ ആദ്യത്തെ പൂഴിത്തരിയോ നിര്‍മിക്കുന്നതിനും മുന്‍പ് എനിക്കു ജന്‍മം നല്‍കപ്പെട്ടു” (സുഭാഷിതം 8:23-28). പരിശുദ്ധ കന്യകയെപ്പോലെ നമ്മെ ഓരോരുത്തരെയും ദൈവം തിരഞ്ഞെടുത്തിട്ടുണ്ട്. ഇന്നത്തെ ലോകത്തില്‍ ഒരു ദൗത്യം നമുക്കു നിര്‍വഹിക്കുവാനുണ്ട്. കുടുംബത്തിലും സമുദായത്തിലും രാഷ്ട്രത്തിലും നമ്മുടെ ദൗത്യനിര്‍വഹണമാവശ്യമുണ്ട്.

ഫ്രാന്‍സില്‍ ഒരു സംഘം വിദ്യാര്‍ത്ഥികള്‍ വിനോദയാത്ര നടത്തുകയായിരുന്നു. അവരോടൊപ്പം തീവണ്ടിയില്‍ കയറിയ വൃദ്ധനായ ഒരു യാത്രക്കാരനെ അവര്‍ ശ്രദ്ധിച്ചു. വൃദ്ധന്‍ കുറച്ചു സമയം കഴിഞ്ഞപ്പോള്‍ ജപമാലയെടുത്തു ജപിച്ചു കൊണ്ട് പ്രാര്‍ത്ഥനാനിമഗ്നനായി. അയാളുടെ മതവിശ്വാസത്തില്‍ അവജ്ഞ തോന്നിയ നിരീശ്വരവാദികളായ ചില വിദ്യാര്‍ത്ഥികള്‍ ആ വൃദ്ധനെ അപഹസിച്ചു കൊണ്ട് സംഭാഷണമാരംഭിച്ചു. ഇതു കേട്ടിട്ടും അദ്ദേഹം പ്രാര്‍ത്ഥന തുടര്‍ന്നു.

അയാളുടെ പ്രാര്‍ത്ഥന കഴിഞ്ഞപ്പോള്‍ മതവിശ്വാസത്തെ വ്രണപ്പെടുത്തുന്ന രീതിയില്‍ പല കാര്യങ്ങളും വിദ്യാര്‍ത്ഥികള്‍ അദ്ദേഹത്തോടു ചോദിച്ചു. അവയ്ക്കെല്ലാം അദ്ദേഹം പ്രശാന്തനായി മറുപടി പറഞ്ഞു. അവരുടെ സംഭാഷണം സാഹിത്യപരമായ കാര്യങ്ങളിലേക്ക് കടന്നപ്പോള്‍ അന്നത്തെ പ്രശസ്ത നോവലിസ്റ്റും ഫ്രഞ്ചുസാഹിത്യത്തിലെ അനിഷേധ്യ നേതാവുമായ വിക്ടര്‍ ഹ്യുഗോവിനെപ്പറ്റി പരാമര്‍ശിച്ചു.

ഹ്യുഗോവിനെക്കുറിച്ച് കൂടുതല്‍ അറിയുവാന്‍ താല്‍പര്യമുണ്ട് എന്ന കാര്യം അദ്ദേഹം വിദ്യാര്‍ത്ഥികളോടു പറഞ്ഞു. അവര്‍ വിക്ടര്‍ ഹ്യുഗോയുടെ ഗുണഗണങ്ങള്‍ സവിസ്തരം പ്രതിപാദിച്ച് യാത്ര അവസാനിച്ച് വിട ചോദിക്കവേ ആ വൃദ്ധന്‍ അവരോടു പറഞ്ഞു. വിക്ടര്‍ ഹ്യുഗോയേക്കുറിച്ച് ഒരു കാര്യം മാത്രം നിങ്ങള്‍ പറഞ്ഞില്ല. എന്താണത്? അവര്‍ ചോദിച്ചു. അദ്ദേഹം ഒരു യഥാര്‍ത്ഥ മരിയഭക്തന്‍ കൂടിയാണ്. എന്താണതിനു തെളിവ്? നിങ്ങള്‍ക്കത് എങ്ങനെ അറിയാം.

വൃദ്ധന്‍ സുസ്മേരവദനനായി ഇപ്രകാരം പ്രതിവചിച്ചു. നിങ്ങള്‍ പ്രകീര്‍ത്തിച്ച വിക്ടര്‍ ഹ്യുഗോ ഞാന്‍ തന്നെയാണ്. നിങ്ങളുടെ മുമ്പില്‍ വച്ച് കൊന്ത ജപിച്ച ഞാന്‍ വേറെ തെളിവ് നല്‍കണമോ? ആ വിശ്രുത സാഹിത്യകാരനോട് ക്ഷമാപണം ചെയ്തതിനു ശേഷമാണ് വിദ്യാര്‍ത്ഥികള്‍ അവിടെ നിന്നും പോയത്.

You can download the Mathavinte Vanakkamasam Prayers in the Malayalam Language from the link given below in PDF format or read online.

Also, Check – Mathavinte Vanakkamasam Prayers in English

2nd Page of Mathavinte Vanakkamasam Prayers PDF
Mathavinte Vanakkamasam Prayers

Mathavinte Vanakkamasam Prayers PDF Download Free

REPORT THISIf the purchase / download link of Mathavinte Vanakkamasam Prayers PDF is not working or you feel any other problem with it, please REPORT IT by selecting the appropriate action such as copyright material / promotion content / link is broken etc. If this is a copyright material we will not be providing its PDF or any source for downloading at any cost.