Quit India Quiz in Malayalam Malayalam PDF

0 People Like This
❴SHARE THIS PDF❵ FacebookX (Twitter)Whatsapp

Quit India Quiz in Malayalam in Malayalam

രണ്ടാം ലോക മഹായുദ്ധം പൊട്ടിപ്പുറപ്പെടുന്ന സമയത്ത് 1939 സെപ്റ്റംബറിൽ വാർദ്ധയിൽ വെച്ചു നടന്നകോൺഗ്രസ് പാർട്ടിയുടെ പ്രവർത്തക സമിതി യോഗത്തിൽ ഉപാധികൾക്കു വിധേയമായി ഫാസിസത്തിനു എതിരേയുള്ള സമരത്തെ അനുകൂലിക്കുന്ന പ്രമേയം പാസ്സാക്കി. പക്ഷേ ഇതിനു പകരമായി സ്വാതന്ത്ര്യം ആവശ്യപ്പെട്ടപ്പോൾ ബ്രിട്ടീഷുകാർ ആ ആവശ്യം നിരസിക്കുകയാണു ചെയ്തത്.

ഇന്ത്യൻ ദേശീയ നേതാക്കളുടെ പ്രതിഷേധം ഒത്തു തീർപ്പിലൂടെ പരിഹരിക്കാൻ ബ്രിട്ടൻ ക്രിപ്സ് കമ്മീഷനെ ഇന്ത്യയിലേക്കയച്ചു. സ്വയം ഭരണത്തിനായി ഒരു നിശ്ചിത കാലയളവ് പ്രസ്താ‍വിക്കാനോ എന്തെല്ലാം അധികാരങ്ങൾ കൈയൊഴിയും എന്ന് വ്യക്തമായി നിർ‌വ്വചിക്കാനോ ഈ കമ്മീഷനു കഴിഞ്ഞില്ല. കമ്മീഷൻ നൽകാൻ തയ്യാറായ പരിമിത-ഡൊമീനിയൻ പദവി ഇന്ത്യൻ പ്രസ്ഥാനത്തിനു പൂർണമായും അസ്വീകാര്യമായിരുന്നു.

Quit India Quiz in Malayalam (ക്വിറ്റിന്ത്യാ ദിന ക്വിസ്)

ക്വിറ്റ് ഇന്ത്യ സമരം ആരംഭിച്ചത് എന്നാണ്?

1942 ഓഗസ്റ്റ് 9

ക്വിറ്റ് ഇന്ത്യ ദിനം എന്നാണ്?

ആഗസ്റ്റ് 9

കോൺഗ്രസ് ക്വിറ്റ് ഇന്ത്യ പ്രമേയം പാസാക്കിയത് എന്ന്?

1942 ആഗസ്റ്റ് 8

ക്വിറ്റ് ഇന്ത്യ എന്ന വാക്കിന് രൂപം കൊടുത്ത വ്യക്തി?

യൂസഫ് മെഹ്റലി

ക്വിറ്റ് ഇന്ത്യ എന്ന വാക്കിന്റെ അർത്ഥം എന്താണ്?

ബ്രിട്ടീഷുകാർ ഇന്ത്യ വിട്ടു പോവുക

ക്വിറ്റ് ഇന്ത്യ പ്രമേയം എഴുതി തയ്യാറാക്കിയത്?
മഹാത്മാഗാന്ധി

ക്വിറ്റ് ഇന്ത്യ പ്രമേയം പാസാക്കിയ
ദേശീയ നേതാവ് ആര്?

ജവഹർലാൽ നെഹ്റു

ഗാന്ധിജി ക്വിറ്റ് ഇന്ത്യാപ്രഭാഷണം നടത്തിയത് എവിടെ വെച്ച് ?

മുംബൈയിലെ ഗോവാലിയ ടാങ്ക് മൈതാനത്ത് വെച്ച്

ക്വിറ്റ് ഇന്ത്യ പ്രമേയം പാസാക്കിയ സമ്മേളനത്തിൽ ഗാന്ധിജി എത്ര മിനിറ്റ് നേരം പ്രസംഗിച്ചു?

140 മിനിറ്റ്

ക്വിറ്റ് ഇന്ത്യ പ്രമേയം പാസാക്കിയതോടെ ഗോവാലിയ ടാങ്ക് മൈതാനം അറിയപ്പെടുന്ന മറ്റൊരു പേര്?

ഓഗസ്റ്റ് ക്രാന്തി മൈതാനം

ക്വിറ്റ് ഇന്ത്യ സമരം അറിയപ്പെടുന്ന മറ്റൊരു പേര്?

ഓഗസ്റ്റ് വിപ്ലവം (ഓഗസ്റ്റ് ക്രാന്തി)

ക്വിറ്റ് ഇന്ത്യ പ്രമേയം പാസാക്കിയ കോൺഗ്രസ് സമ്മേളനം ഏത്?

ബോംബെ സമ്മേളനം (1942)

ക്വിറ്റ് ഇന്ത്യ എന്ന ആശയം അവതരിപ്പിക്കപ്പെട്ട ദിനപത്രം?

ഹരിജൻ (ഗാന്ധിജിയുടെ)

ഗാന്ധിജി “പ്രവർത്തിക്കുക അല്ലെങ്കിൽ മരിക്കുക” (ഡു ഓർ ഡൈ) എന്ന് ആഹ്വാനം ചെയ്തത് ഏതുപ്രക്ഷോഭത്തോടനുബന്ധിച്ചാണ്?

ക്വിറ്റിന്ത്യാ സമരം

ക്വിറ്റ് ഇന്ത്യ സമര നായകൻ എന്നറിയപ്പെടുന്നത് ആരാണ്?

ജയ പ്രകാശ് നാരായണൻ

ക്വിറ്റ് ഇന്ത്യ സമര നായിക എന്നറിയപ്പെടുന്നത് ആരാണ്?

അരുണ ആസഫലി

ക്വിറ്റ് ഇന്ത്യ സമരവുമായി ബന്ധപ്പെട്ട് മലബാറിൽ നടന്ന ഒരു പ്രധാന സംഭവം എന്താണ്?

കീഴരിയൂർ ബോംബ് കേസ്

കീഴരിയൂർ ബോംബ് കേസിന് നേതൃത്വം നൽകിയത് ആരാണ്?

ഡോ. കെ ബി മേനോൻ

ക്വിറ്റ് ഇന്ത്യ സമര കാലത്തെ ബ്രിട്ടീഷ് പ്രധാനമന്ത്രി?

വിൻസ്റ്റൺ ചർച്ചിൽ

ക്വിറ്റ് ഇന്ത്യാ സമര കാലത്ത് ഗാന്ധിജി ഉയർത്തിയ മുദ്രാവാക്യം?

“പ്രവർത്തിക്കുക അല്ലെങ്കിൽ മരിക്കുക”

You can download the Quit India Quiz in Malayalam PDF using the link given below.

Quit India Quiz in Malayalam PDF Download Free

SEE PDF PREVIEW ❏

REPORT THISIf the download link of Quit India Quiz in Malayalam PDF is not working or you feel any other problem with it, please REPORT IT on the download page by selecting the appropriate action such as copyright material / promotion content / link is broken etc. If Quit India Quiz in Malayalam is a copyright material we will not be providing its PDF or any source for downloading at any cost.

RELATED PDF FILES

Exit mobile version