Kerala Piravi Dhinam Speech Malayalam PDF

0 People Like This
❴SHARE THIS PDF❵ FacebookX (Twitter)Whatsapp

Kerala Piravi Dhinam Speech in Malayalam

Piravi Day is a very special day in Kerala state. This day is mostly celebrated in schools, colleges, universities, and government organisations of Kerala state. നമ്മുടെ കേരളത്തിലെ മലയാളികളായ ഓരോരുത്തർക്കും അഭിമാനത്തോടെ ഉയർത്താൻ പറ്റിയ ഈ സുദിനത്തിൽ ഭാഷാടിസ്ഥാനത്തിൽ കേരള സംസ്ഥാനം രൂപം കൊണ്ട് 65 വർഷം പൂർത്തിയാകുന്നു.

രാജ്യത്തെ മറ്റു സംസ്ഥാനങ്ങളേക്കാൾ വിദ്യാഭ്യാസം ആരോഗ്യം ആധുനിക സൌകര്യങ്ങൾ തുടങ്ങി ഒട്ടനവധി മേഖലകളിൽ ഒത്തിരി മുന്നിലാണ്. നമ്മുടെ കേരളത്തിലെ വളർച്ച. ഭാഷാടിസ്ഥാനത്തിൽ സംസ്ഥാനങ്ങൾ പുനർ സംഘടിപ്പിക്കാനുള്ള ഇന്ത്യൻ ഗവൺമെൻറ് തീരുമാനപ്രകാരം മലയാളം പ്രധാനഭാഷയായ പ്രദേശങ്ങളെല്ലാം കൂട്ടിച്ചേർത്തുകൊണ്ട് 1956 നവംബർ ഒന്നിന് കേരളം എന്ന സംസ്ഥാനം രൂപവത്കരിച്ചത്.

Kerala Piravi Dhinam Speech in Malayalam (കേരളപ്പിറവി ദിന പ്രസംഗം)

മലയാളികളുടെ മാതൃഭൂമിയെന്ന നിലയില്‍ ഐക്യകേരളം നിലവില്‍വന്നിട്ട് 64 വര്‍ഷം പൂര്‍ത്തിയാകുന്നു. മലയാളഭാഷ സംസാരിക്കുന്നവരുടെ സംസ്ഥാനം എന്ന നിലയില്‍ ഐക്യകേരള രൂപീകരണം നടക്കുന്നത് 1956ലാണ്. വ്യത്യസ്ത സാമൂഹ്യ- രാഷ്ട്രീയ- സാമ്പത്തിക സ്ഥിതികള്‍ നിലനിന്നിരുന്ന തിരുവിതാംകൂര്‍, കൊച്ചി, മലബാര്‍ എന്നീ നാട്ടുരാജ്യങ്ങളെ ഭാഷാടിസ്ഥാനത്തില്‍ ഏകോപിപ്പിച്ച് ഒരേഭാഷ സംസാരിക്കുന്നവര്‍ക്ക് ഒരു സംസ്ഥാനം എന്ന നിലയ്ക്കാണ് കേരളം രൂപീകരിക്കുന്നത്.

പൊതുവെ ദേശീയപ്രസ്ഥാനത്തിന്റെ സ്വാധീന ഫലമായും പുരോഗമനശക്തികളുടെ ശ്രമഫലവുമായാണ് ഇത് സംഭവിക്കുന്നത്. ഇത് അതിവേഗത്തിലും എന്നാല്‍, സ്വാഭാവികമായും നടന്ന ഒരു പ്രക്രിയ അല്ല. ശ്രമകരമായതും വര്‍ഷങ്ങള്‍ നീണ്ടതുമായ ദൌത്യത്തിലൂടെ നിരവധി ആളുകളുടെ പോരാട്ടഫലമായാണ് കേരളം ഇന്നത്തെ രൂപത്തില്‍ നിലവില്‍വന്നത്.

ജന്മി- നാടുവാഴി- ഭൂപ്രഭു ഭരണവര്‍ഗങ്ങളുടെ സങ്കുചിത താല്‍പ്പര്യങ്ങള്‍ക്കും നിലപാടുകള്‍ക്കും എതിരായി നവോത്ഥാനത്തിന്റെ വെളിച്ചംപേറുന്ന ഉല്‍പ്പതിഷ്ണുക്കളുടെ പോരാട്ടം ഐക്യകേരള രൂപീകരണത്തിന് കാരണമായി.

ഐക്യകേരള രൂപീകരണത്തോടൊപ്പം അവര്‍ കേരളത്തെക്കുറിച്ച് കണ്ട ചില സ്വപ്നങ്ങളുണ്ട്. ജാതിമതഭേദങ്ങള്‍ക്കതീതമായി മനുഷ്യര്‍ ഒന്നായി ജീവിക്കുന്ന, വിദ്യകൊണ്ട് പ്രബുദ്ധരും ചിന്തകൊണ്ട് പ്രകാശപൂര്‍ണവും അധ്വാനംകൊണ്ട് ഐശ്വര്യപൂര്‍ണവുമായ ഒരു നാടായി കേരളം മാറണമെന്ന സ്വപ്നം. നവോത്ഥാന കാലഘട്ടം പാകിമുളപ്പിച്ച ഈ സ്വപ്നങ്ങള്‍ സാക്ഷാല്‍ക്കരിക്കാനുള്ള ശ്രമത്തിലാണ് നമ്മള്‍.
പൂര്‍വികര്‍ കണ്ട ആ സ്വപ്നത്തിലെ കേരളത്തെ യാഥാര്‍ഥ്യമാക്കേണ്ട ചുമതല നിര്‍വഹിക്കാന്‍

അര്‍പ്പണബോധത്തോടെ ഏറെ ദൂരം ഇനിയും നാം സഞ്ചരിക്കണം. ആ ദൌത്യം ആര്‍ജവത്തോടെ ഏറ്റെടുക്കാന്‍ സമഭാവനയുടെ, സൌഹാര്‍ദത്തിന്റെ, സാഹോദര്യത്തിന്റെ അന്തരീക്ഷത്തില്‍ സമഗ്ര കേരളവികസനം സാധ്യമാക്കാന്‍,

മറ്റെന്തിലുമുപരി മനുഷ്യത്വം ഉയര്‍ത്തിപ്പിടിക്കുന്ന മലയാളികളുടെ സാംസ്കാരിക മുന്നേറ്റം ശക്തിപ്പെടുത്താന്‍ നമുക്കാകണം. നമ്മുടെ ഭാഷയും സംസ്കാരവും മുറുകെപ്പിടിച്ചുതന്നെ ഇന്ത്യയുടെ വൈവിധ്യത്തിലെ ഏകത്വത്തെ നമുക്ക് ശക്തിപ്പെടുത്താം.

സാര്‍വത്രിക വിദ്യാഭ്യാസം, പ്രാഥമികാരോഗ്യം, മിനിമംകൂലി, ജന്മിത്വം അവസാനിപ്പിക്കാനുള്ള നടപടികള്‍, അവശവിഭാഗങ്ങളുടെ സംരക്ഷണം എന്നിവയൊക്കെ ചരിത്രപരമായ പ്രാധാന്യം നേടി. അതിനുശേഷം അധികാരവികേന്ദ്രീകരണം നടപ്പാക്കല്‍, സമ്പൂര്‍ണ സാക്ഷരത, വിദ്യാഭ്യാസത്തിന്റെ ജനകീയവല്‍ക്കരണം എന്നിവ ശക്തമാക്കുന്ന നടപടികളും എടുത്തു.

വിപ്ളവകരമായ പല നിയമനിര്‍മാണങ്ങളും കാര്‍ഷിക പരിഷ്കരണപരിപാടികളും മുന്നേറ്റമുണ്ടാക്കി. ഭക്ഷ്യമേഖലയിലെ പൊതുവിതരണം ശക്തമാക്കുന്നതടക്കമുള്ള നടപടികള്‍, ഭൂരഹിതര്‍ക്ക് ഭൂമിനല്‍കല്‍ എന്നിവയിലും ശ്രദ്ധിക്കാന്‍ നമുക്കായി. തുടര്‍ന്നുവന്ന ഐടി., ബയോടെക്നോളജി അടക്കമുള്ള നവസാങ്കേതിക സാധ്യതകള്‍ പ്രയോജനപ്പെടുത്താനുള്ള ശ്രമം നടന്നു.

സാമൂഹ്യമായി നാം നേടിയ മുന്നേറ്റങ്ങളെ തകര്‍ക്കാനുള്ള എല്ലാ ശ്രമങ്ങളെയും ചെറുത്തുതോല്‍പ്പിച്ചും പുതിയ കാലത്തിന്റെ വെല്ലുവിളികളെ ആര്‍ജവത്തോടെ ഏറ്റെടുത്തും ഐക്യകേരള സങ്കല്‍പ്പത്തെ ശക്തമാക്കിയും മതേതര- ജനാധിപത്യ- അഴിമതിരഹിത നവകേരളം കെട്ടിപ്പടുക്കാന്‍ നമുക്ക് ഒരുമിച്ചുമുന്നേറാമെന്ന് ഐക്യകേരളത്തിന്റെ 64-ാംവാര്‍ഷികത്തില്‍ പ്രതിജ്ഞചെയ്യാം.

Kerala Piravi Dhinam Speech PDF Download Free

SEE PDF PREVIEW ❏

REPORT THISIf the download link of Kerala Piravi Dhinam Speech PDF is not working or you feel any other problem with it, please REPORT IT on the download page by selecting the appropriate action such as copyright material / promotion content / link is broken etc. If Kerala Piravi Dhinam Speech is a copyright material we will not be providing its PDF or any source for downloading at any cost.

RELATED PDF FILES

Exit mobile version